IdukkiLatest

പെരിയാര്‍ നദിയിൽ നഷ്ടപ്പെട്ട 5 പവന്റെ സ്വർണമാല സ്കൂബ ടീം മുങ്ങിയെടുത്തു

“Manju”

വണ്ടിപ്പെരിയാർ: പെരിയാർ നദിയിൽ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട 5 പവന്റെ സ്വർണമാല അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം മുങ്ങിയെടുത്ത് ഉടമയ്ക്കു കൈമാറി. ആനവിലാസം ഇടപറമ്പിൽ ശരത്തിന്റെ മാലയാണ് 20 അടി താഴ്ചയുള്ള കയത്തിൽ നിന്ന് സ്കൂബ ടീം കണ്ടെടുത്തത്.

വള്ളക്കടവ് മൂലക്കയത്തുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ശരത്ത്. പിന്നീട് സുഹൃത്തിനോടൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങി. ഈ സമയം കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെടുകയായിരുന്നു. ഉടൻ തന്നെ പീരുമേട് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സ്കൂബ സെന്റർ അംഗങ്ങളായ ബെന്നി മാത്യു, അജ്മൽ അഷറഫ് എന്നിവരാണ് വെള്ളത്തിനടിയിൽ നിന്നു സ്വർണമാല കണ്ടെടുത്തത്.

Related Articles

Back to top button