IndiaKeralaLatest

കൊവിഡ്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ ഇന്ന് മരണപ്പെട്ടു

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നാലു പേര്‍ കൂടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടഞ്ഞു. ഇതില്‍ ഒരാള്‍ കൊവിഡ് മുക്തനായയാളാണ്. കോഴിക്കോട് സ്വദേശി അബ്ദുള്ള ബാഫഖി (68) ആണ് കൊവിഡ് മുക്തനായ ശേഷം മരിച്ചത്. വൃക്ക രോഗിയായ ഇദ്ദേഹം ചികിത്സയിലിരിക്കേയാണ് മരണം. മുസ്ലീം ലീഗ് സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സഹോദരിപുത്രനാണ് അബ്ദുള്ള ബാഫഖി.

വയനാട് നെല്ലിയമ്പം സ്വദേശി മൈതാനിക്കുന്നം അവറാന്‍ (65) ആണ് മരണമടഞ്ഞ മറ്റൊരാള്‍. ശ്വാസകോശ അര്‍ബുദ രോഗിയായ അവറാന്‍ ചികിത്സയിലിരിക്കേയാണ് മരണം. ഒളവണ്ണ സ്വദേശി ഗിരിഷ് ആണ് മരിച്ച മൂന്നാമന്‍. കരള്‍ രോഗബാധിതനായിരുന്നു ഇദ്ദേഹം. മലപ്പുറം സ്വദേശി ചീക്കോട് പറങ്ങോടന്‍ ആണ് മരിച്ച നാലാമത്തെയാള്‍. പാമ്പ് കടിയേറ്റ് ചികിത്സയിലരിക്കേയാണ് കൊവിഡ് ബാധിച്ചത്.

Related Articles

Back to top button