KeralaLatest

ഐ.എസ്. തലവനെ മടയില്‍ കയറി കൊന്ന് യുഎസ് കമാന്‍ഡോകള്‍

“Manju”

വാഷിങ്ടണ്‍: കുപ്രസിദ്ധ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. മുന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണത്തിനു സമാനമാണ് ഖുറേഷിയുടേതുമെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അയാളുടെ കുടുംബവും ഒപ്പം കൊല്ലപ്പെട്ടു. കമാന്‍ഡോകള്‍ വളഞ്ഞപ്പോള്‍, സ്വയം പൊട്ടിത്തെറിച്ചാണ് ഖുറേഷിയും മരിച്ചത്. ഇയാള്‍ക്കൊപ്പം സ്വന്തം കുടുംബം ഉണ്ടായിരുന്നു.
13 മൃതദേഹങ്ങളാണ് സംഭവസ്ഥലത്തു നിന്നും അമേരിക്കന്‍ സൈനികര്‍ കണ്ടെത്തിയത്. ഇതില്‍ 4 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടുന്നു. ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളറാണ് യുഎസ് സര്‍ക്കാര്‍ പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നത്. വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ഇന്നലെ നടന്ന ഓപ്പറേഷനില്‍, ഉന്നതനായ ഭീകര നേതാവ് മരിച്ചുവെന്ന വിവരം മാത്രമാണ് പുറത്തു വന്നിരുന്നത്. പിന്നീടാണ് അത് ഖുറേഷിയാണെന്ന് വ്യക്തമായത്.

Related Articles

Back to top button