InternationalLatest

ജര്‍മ്മനിയും റഷ്യയും തമ്മില്‍ യുദ്ധം ഉണ്ടാകും; ഹന്‍സ് ജോര്‍ജ്

“Manju”

ബെര്‍ലിന്‍: ജര്‍മ്മനിയും റഷ്യയും തമ്മില്‍ യുദ്ധം ആരംഭിക്കുമെന്ന് മുന്‍ ജര്‍മ്മന്‍ ഇന്റലിജന്‍സ് മേധാവിയുടെ മുന്നറിയിപ്പ്.ഫെഡറല്‍ ഓഫീസ് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് കോണ്‍സ്റ്റിറ്റ്യൂഷന്‍ മേധാവിയായിരുന്ന ഹന്‍സ് ജോര്‍ജ് മാസ്സെന്‍ ആണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്.

ജര്‍മ്മനി സാവധാനം, ഉറക്കത്തിലെന്ന പോലെ റഷ്യയുമായുള്ള യുദ്ധത്തിലേക്ക് നടന്നടുക്കുകയാണ്. ഇതിന്റെ പ്രധാന കാരണം എതിരാളിയായ ഉക്രയിന് ആയുധങ്ങള്‍ നല്‍കുന്നതാണെന്നും, ഇതുവഴി ജര്‍മ്മനി, റഷ്യയുടെ ശത്രുത സമ്പാദിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടിവി ബെര്‍ലിന്‍ ചാനലില്‍ ഒരു പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച സംപ്രേഷണം ചെയ്ത ഈ പരിപാടിയിലാണ് ഹന്‍സ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Related Articles

Back to top button