Latest

മാർക്ക് സുക്കർബർഗിനേയും കടത്തിവെട്ടി അദാനിയും അംബാനിയും

“Manju”

ന്യൂഡൽഹി : ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഗൗതം അദാനി. 90.1 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. ലോകത്തെ പത്താമത്തെ കോടീശ്വരൻ കൂടിയാണ് ഗൗതം അദാനി. റിലയൻസ് മേധാവി മുകേഷ് അംബാനിയെ 100 മില്യൺ ഡോളർ വ്യത്യാസത്തിലാണ് ഗൗതം അദാനി കടത്തിവെട്ടിയത്. 90 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തിയെന്ന് ഫോബ്‌സ് പുറത്തുവിട്ട പട്ടികയിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിനെ പിന്നിലാക്കിക്കൊണ്ട് ഇന്ത്യയിലെ അദാനി സഹോദരന്മാർ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 85 ബില്യൺ ഡോളർ ആസ്തിയുള്ള സുക്കർബർ ലോക സമ്പന്നരിൽ 12 ാം സ്ഥാനത്താണ്.

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരി വില ഒറ്റദിവസം കൊണ്ട് 26 ശതമാനം ഇടിഞ്ഞതാണ് പ്രധാന കാരണമായത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യത്തിൽ നിന്നും 22,000 കോടി ഡോളറും, സിഇഒ മാർക്ക് സുക്കർബർഗിന്റെ ആസ്തിയിൽ നിന്നും ഏകദേശം 29 ബില്യൺ ഡോളറും നഷ്ടമായി. ആപ്പിൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വരുത്തിയ പ്രൈവസി മാറ്റങ്ങളാണ് തിരിച്ചടിയായതെന്ന് മെറ്റ വിശദീകരിച്ചു.

നിലവിൽ ടെസ്ല മേധാവി ഇലോൺ മസ്‌ക് തന്നെയാണ് സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മസ്‌കിന്റെ ആസ്തി ഒരു ദിവസം കൊണ്ട് 3.3 ബില്യൺ ഡോളർ കുറഞ്ഞെങ്കിലും മൊത്തം ആസ്തിയെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. മുകേഷ് അംബാനിയുടെ ആസ്തിയിലും ഒരു ദിവസം കൊണ്ട് 2.2 ബില്യൺ ഡോളറിന്റെ കുറവ് ഉണ്ടായി.

Related Articles

Back to top button