InternationalLatest

യാത്ര സൗകര്യം ഒരുക്കണം; പ്രവാസി സാംസ്‌കാരിക വേദി

“Manju”

ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ സമൂഹം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കെ ജി മുതല്‍ പന്ത്രണ്ടു വരെ മുഴുവന്‍ ക്ലാസ്സുകളിലേക്കും ഫെബ്രുവരി 6 മുതല്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം ഒരുക്കാത്തതിനാല്‍ രക്ഷിതാക്കള്‍ നെട്ടോട്ട മോടുകയാണ്.

രാവിലെ 8 മണി മുതല്‍ ഒരു മണിവരെയാണ് മിക്ക ക്ലാസുകളും ,ഗേള്‍സ് സെക്ഷന്‍ , ബോയ്‌സ് സെക്ഷന്‍ , കിന്റര്‍ ഗാര്‍ഡന്‍ സെക്ഷന്‍ എന്നിങ്ങനെ മൂന്ന് ലൊകേഷനുകളിലാണ് സ്‌കൂള്‍ ഉള്ളത് . ഈ മൂന്നു സ്ഥലങ്ങളിലേക്കും കുട്ടികളെ എത്തിക്കുകയും അവരെ കൃത്യ സമയത്തു തന്നെ പോയി കൂട്ടി കൊണ്ട് വരികയും ചെയ്യുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ് . ശക്തമായ ട്രാഫിക് ഉള്ള ഉച്ച സമയത്തു ഓഫീസുകളില്‍ നിന്നും പോയി കൂട്ടികളെ കൂട്ടാന്‍ മിക്ക രക്ഷതാക്കള്‍ക്കും സാധ്യമല്ല. കൂടാതെ പ്രൈവറ്റ് ടാക്‌സികളെയാണ് മിക്കവാറും രക്ഷിതാക്കള്‍ ആശ്രയിക്കുന്നത്. അതിലൂടെ വരുന്ന അധിക സാമ്പത്തിക ഭാരവും , കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ഉള്ള ആധിയും പലരെയും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്.

Related Articles

Back to top button