IndiaLatest

ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ച്‌ സുപ്രീം കോടതി

“Manju”

ഉയർന്ന പി.എഫ് പെൻഷൻ ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി - NEWS 360 - NATIONAL  | Kerala Kaumudi Online

ശ്രീജ.എസ്

ന്യൂഡല്‍ഹി:ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന ഇ.പി.എഫ്.പെന്‍ഷന് വഴിയൊരുക്കിയ കേരളാ ഹൈക്കോടതിയുടെ വിധി ശരിവച്ച മുന്‍ ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. ഇ.പി.എഫ്.ഒ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഹൈക്കോടതിയുടെ 2018 ഒക്ടോബറിലെ വിധിക്ക് എതിരെ ഇ.പി.എഫ്.ഒ. നല്‍കിയ ഹര്‍ജി തള്ളിയ സുപ്രീംകോടതിയുടെ 2019 ഏപ്രിലിലെ ഉത്തരവാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പിന്‍വലിച്ചത്.

ഇ.പി.എഫ്.ഒയുടെയും തൊഴില്‍ മന്ത്രാലയത്തിന്റെയും ഹര്‍ജികളിലും അനുബന്ധ ഹര്‍ജികളിലും സുപ്രീംകോടതി ഫെബ്രുവരി 25ന് പ്രാഥമിക വാദം കേള്‍ക്കും. പുതിയ വിധിയായിരിക്കും പി.എഫ് പെന്‍ഷന് ബാധകമാവുക.
2018ലെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുമോയെന്ന സംശയം കേരള ഹൈക്കോടതിക്ക് തന്നെയുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിഷയം ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടെന്നും ഇ.പി.എഫ്.ഒയ്ക്ക് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button