Latest

ഓണ്‍ലൈന്‍ ചതിക്കുഴികള്‍…

“Manju”

 

ഓ ണ്‍ലൈന്‍ വഴി ഫോണുകള്‍ ഓര്‍‍ഡര്‍ ചെയ്യുമ്പോള്‍ പലരും കബളിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ആപ്പിളിന്റെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് കിട്ടിയത് അലക്ക് സോപ്പ്!ബ്രിട്ടനില്‍ നിന്നുള്ള ഒരു യുവതിക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. ആപ്പിളിന്റെ ഏറ്റവും വില കൂടിയ സ്‌മാര്‍ട് ഫോണുകളില്‍ ഒന്നായ ഐഫോണ്‍ 13 പ്രോ മാക്സ് ആണ് യുവതി ഓര്‍ഡര്‍ ചെയ്തത്. ഒന്നര ലക്ഷത്തിന്റെ ഫോണി പകരം വീട്ടിലെത്തിയതോ കേവലം ഒരു ഡോളറിന്റെ അലക്കു സോപ്പും.

ഖൗല ലഫയ്‌ലി എന്ന യുവതിയാണ് പ്രാദേശിക കാരിയര്‍ വഴി ഐഫോണ്‍ 13 പ്രോ മാക്‌സിന് ഓര്‍ഡര്‍ ചെയ്‌തത്. എന്നാല്‍, യുവതി ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 13 പ്രോ മാക്സിന് പകരം വീട്ടിലെത്തിയത് 1 ഡോളര്‍ വിലയുള്ള സോപ്പ് ആണ്. ആപ്പിള്‍ ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറി സമയത്ത് തട്ടിപ്പ് നടന്നിരിക്കാം എന്നാണ്. സ്കൈ മൊബൈല്‍ വഴിയാണ് ഹാന്‍ഡ്സെറ്റ് വാങ്ങിയത്.

Related Articles

Back to top button