InternationalLatest

‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം ബഹ്റൈനില്‍‍

“Manju”

മനാമ: കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം. ബഹ്റൈനിലാണ് ഈ ദേവാലയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. ഡിസംബര്‍ ഒന്‍പതിനാണ് ദേവാലയത്തിന്റെ ഉദ്ഘാടനം. ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈന്‍ രാജാവ് ഇഷ്ടദാനം നല്‍കിയ ഒന്‍പതിനായിരം ചതുരശ്ര അടി ഭൂമിയില്‍ നിര്‍മ്മിച്ച മനോഹരമായ ദേവാലയത്തില്‍ രണ്ടായിരത്തിനു മുകളില്‍ വിശ്വാസികളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. ബഹ്‌റൈന്‍ തലസ്ഥാനം മനാമയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ അവാലിയില്‍ ആണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

അഞ്ചര മില്യണ്‍ ദിനാര്‍ ചിലവഴിച്ചാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രശസ്ത ഇറ്റാലിയന്‍ ഡിസൈനര്‍ മാട്ടിയ ഡെല്‍ പ്രീറ്റാണ് ദേവാലയത്തിന്റെ പ്രാരംഭ രൂപകല്‍പ്പന നിര്‍മ്മിച്ചത്. വിശദമായ ഡ്രോയിംഗുകളും മേല്‍നോട്ടവും ആര്‍ക്കിടെക്റ്റ് ഇസ്മായില്‍ ഖോഞ്ചി & അസോസിയേറ്റ്സ് ഏറ്റെടുക്കുകയും, മുഹമ്മദ് ജലാല്‍ കോണ്‍ട്രാക്ടിങ് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

Related Articles

Back to top button