KeralaLatest

പെ​ട്രോ​ള്‍ പ​മ്പി​ല്‍ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് മോഷണം

“Manju”

ആ​ല​ത്തൂ​ര്‍: പെ​ട്രോ​ള്‍ പമ്പില്‍ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് മോഷണം. പമ്പ് ജീ​വ​ന​ക്കാ​രന്റെ മു​ഖ​ത്തേ​ക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞാണ് പ​ണം ക​വ​ര്‍​ന്നത്.
സംഭവുമായി ബന്ധപ്പെട്ട് പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കു​നി​ശ്ശേ​രി അ​ങ്ക​മ​ശാ​ല സ്വ​ദേ​ശി വേ​ലാ​യു​ധന്‍ പൊലീസില്‍ പരാതി നല്‍കി. വേ​ലാ​യു​ധന്റെ പ​രാ​തി​യി​ല്‍ ആ​ല​ത്തൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷണം ആരംഭിച്ചിട്ടുണ്ട്.
ഒ​രാ​ളാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. മോഷ്ടാവിനെ ക​ണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ​വേ​ലാ​യു​ധ​ന്‍ പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊലീസ് സിസി‍ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

Related Articles

Back to top button