KeralaLatest

മലയിടുക്കില്‍ കുടുങ്ങിയ യുവാവുമായി ദൗ​ത്യ​സം​ഘാം​ഗം

“Manju”

പാലക്കാട്: കഴിഞ്ഞ 45 മണിക്കൂറിലധികമായി മലമ്പുഴ – ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു (23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം കാണുകയാണ്. ബാ​ബു​വിന്റെ അ​ടു​ത്തേ​ക്ക് എ​ത്തി​യ ദൗ​ത്യ​സം​ഘാം​ഗം അ​ദ്ദേ​ഹ​വു​മാ​യി മ​ല​യി​ടു​ക്കി​ല്‍​നി​ന്ന് മു​ക​ളി​ലേ​ക്ക് ക​യ​റി​ത്തു​ട​ങ്ങി.

ബാബുവിന് രക്ഷാദൗത്യ സംഘം ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു.ബാബുവിനെ സൈന്യം സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ചാണ് മുകളിലേക്ക് കയറ്റുന്നത്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്.

ബാബുവുമായി സൈനികര്‍ സംസാരിച്ചു. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്‍ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.

Related Articles

Back to top button