KeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ബിരുദദിനം

“Manju”
ഗ്രാജ്വേഷൻ ചടങ്ങിൽ വിശിഷ്ടാതിഥിയ്ക്ക് ആദരം. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാനെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരിക്കുന്നു

പോത്തന്‍കോട്: ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ പതിനഞ്ചാം ബാച്ച് വിദ്യാര്‍ത്ഥികളുടെ ‘ഗ്രാജുവേഷന്‍ ഡേ പ്രോഗ്രാം’ നടന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഡി കെ സൗന്ദര രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍ വിശിഷ്ടാതിഥിയായി. പുസ്തകങ്ങള്‍ വായിക്കുവാനും കൂടുതല്‍ അറിവുകള്‍ നേടാനുമുളള പരിശ്രമം ജീവിതകാലം മുഴുവനും ഉണ്ടാകണമെന്ന് അദ്ധേഹം ബിരുദദാരികളോട് പറഞ്ഞു.

ബിരുദ ദാന ചടങ്ങിൽ നിന്ന്

കേരളത്തിന് പുറത്തുനിന്നുളള വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ വന്ന് സിദ്ധ പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിനുളള നിയമപോരാട്ടത്തില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച അഡ്വ. ഹാരിസ് ബീരാനെ പ്രശസ്തിപത്രവും മൊമന്റോയും നല്‍കി ആദരിച്ചു.
ആരോഗ്യസര്‍വകലാശാലയുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച 30 ഹൌസ് സര്‍ജന്‍സിനുളള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു.

കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി. ഹരിഹരന്‍, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് റിട്ട. ജോയിന്റ് സെക്രട്ടറി വിജയകുമാര്‍ എസ്, സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ അഡ്വ. കെ ജി മനോജ് കുമാര്‍ ആശ്രമം അഡ്വൈസറി കമ്മിറ്റി നിയമ വിഭാഗം അഡ്വൈസര്‍ അഡ്വ. കെ സി സന്തോഷ് കുമാര്‍, എസ്.
കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗം ഡോ. വന്ദന പി, സിദ്ധ മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി ഡോ. അനുപമ. കെ ജെ, പിടിഎ പ്രതിനിധി ഹന്‍സ് രാജ് ആര്‍, മെഡിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ് വിജയന്‍, ശ്രീനിവാസന്‍, രത്നസ്വാമി, രാജവേല്‍എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികള്‍ അവതിരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. രാത്രി പത്തു മണി മുതല്‍ റിഥം കഫേ അവതരിപ്പിച്ച മ്യൂസിക് ബാന്‍ഡും ഉണ്ടായിരുന്നു.

Related Articles

Back to top button