Uncategorized

ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 രോഗികൾ മരിച്ചു.

“Manju”

അഖിൽ ജെ എൽ

ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 376 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 29 രോഗികൾ മരിച്ചു. 153 രോഗികളെ ഡിസ്ചാർജ് ചെയ്തു.

സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 5804 ൽ എത്തി, മരണസംഖ്യ 319 ആയി ഉയർന്നു. രോഗം ഭേതമായവരുടെ എണ്ണം 1195 ഇന്ന് വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയാണ് വിവരങ്ങൾ നൽകിയത്.

ഇന്നലെ രജിസ്റ്റർ ചെയ്ത ആകെ കേസുകളിൽ 259 കേസുകൾ അഹമ്മദാബാദിൽ നിന്നും മാത്രമാണ്. ആനന്ദ് -1, ഭാവ് നഗർ 21, ബനസ്‌കന്ത 3, ബോട്ടാഡ് 3, ദാഹോദ് 6, ഗാന്ധിനഗർ 7, ജാംനഗർ 3, പഞ്ചമഹൽ 7, രാജ്കോട്ട് 3, സൂറത്ത് 20, വഡോദര 35, മഹിസാഗർ 3, ഖേഡ 3, സബർകന്ത 2 കേസുകൾ റിപ്പോർട്ട് ചെയ്തു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 പേർ കൂടി മരിച്ചു. അഹമ്മദാബാദിൽ 26, സൂറത്തിൽ ഒന്ന്, വഡോദരയിൽ രണ്ട് മരണങ്ങൾ.

Related Articles

Back to top button