IndiaLatest

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.​പി. ന​ഡ്ഡ​യ്ക്കു കോ​വി​ഡ്

“Manju”

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ര​ക​രി​ച്ച വി​വ​രം അ​ദ്ദേ​ഹം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​യ​നി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
അ​ദ്ദേ​ഹം നി​ല​വി​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ത​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നോ​ട് അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ര്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്ന് ന​ഡ്ഡ അ​ഭ്യ​ര്‍​ഥി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഉ​ള്‍​പ്പെടെ നി​ര​വ​ധി പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ ജെ.​പി. ന​ഡ്ഡ പ​ങ്കെ​ടു​ത്തി​രു​ന്നു. ബം​ഗാ​ളി​ല്‍ ന​ഡ്ഡ​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related Articles

Back to top button