KeralaLatest

ആലപ്പുഴയില്‍ ലോറി ഇടിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

വാനിന്റെ ടയര്‍ മാറ്റുന്നതിനിടെയാണ് ലോറി ഇടിച്ചത്

“Manju”

തിരുവനന്തപുരം : ലോഡുമായി വരുന്നതിനിടെ പഞ്ചറായ പിക്കപ് വാനിന്റെ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച്‌ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ ആലപ്പുഴ പൊന്നാംവെളിയിലാണ് അപകടം. വാന്‍ ഡ്രൈവറായ എറണാകുളം ചൊവ്വര സ്വദേശി ബിജു, ടയര്‍ മാറ്റാന്‍ സഹായിക്കാനെത്തിയ വാസുദേവന്‍ (58) എന്നിവരാണ് മരിച്ചത്.
വാന്‍ പഞ്ചറായതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബിജു വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കി ടയര്‍ മാറ്റാന്‍ തുടങ്ങി. സൈക്കിളില്‍ ഇതുവഴി എത്തിയ വാസുദേവന്‍ സഹായിക്കാന്‍ കൂടിയതായിരുന്നു. രാവിലെ ആറു മണിയോടെയാണ് അപകടം. രണ്ടുപേരും ചേര്‍ന്ന് ടയര്‍ മാറ്റികൊണ്ടിരിക്കെ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. കുപ്പിവെള്ള ലോഡുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു.
ഇതിനിടെ പൊന്നാംവെളിയില്‍വെച്ച്‌ വാഹനത്തിന്റെ ടയര്‍ പഞ്ചറാകുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതെന്നെ ഇരുവരും മരിച്ചു. ബിജുവിന്റേയും വാസുദേവന്റേയും മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെളിച്ചക്കുറവ് മൂലം വാഹനം നിര്‍ത്തിയിട്ടത് കണ്ടിട്ടില്ല എന്നാണ് ലോറി ഡ്രൈവര്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് അറിയിച്ചു. വാസുദേവന്‍ സഞ്ചരിച്ച സൈക്കിള്‍ പിക്കപ് വാനില്‍ ചാരിവെച്ച നിലയില്‍ കാണാനുണ്ട്.

Related Articles

Back to top button