Latest

ഒഎന്‍വിയുടെ ‘മുത്തച്ഛന്‍’ കവിത ഗാനമായി റിലീസ് ചെയ്തു

“Manju”

അനശ്വര ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ മാന്ത്രികവിരലുകളുടെ ഉടമ ഒ.എന്‍.വി. കുറുപ്പിന്റെ ആറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച്‌ അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പേരക്കുട്ടിയും പിന്നണി ഗായികയുമായ അപര്‍ണ രാജീവ് മുത്തച്ഛന്‍ എന്ന മ്യൂസിക്കല്‍ വീഡിയോ പുറത്തിറക്കി.

ഒ.എന്‍.വിയുടെ മുത്തച്ഛന്‍ എന്ന പ്രസിദ്ധമായ കവിതയെ ആസ്പദമാക്കിയുള്ള മ്യൂസിക് വീഡിയോയാണ് അപര്‍ണ പുറത്തിറക്കിയത്. പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും കവി പ്രഭാവര്‍മ്മയും ചേര്‍ന്ന് “മുത്തച്ഛന്‍” ലോഞ്ച് ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു വീഡിയോയിലൂടെ ആശംസകള്‍ അറിയിച്ചു. മുത്തച്ഛന്‍ എന്ന കവിതയിലെ മനസ്സില്‍തട്ടുന്ന വരികളെക്കുറിച്ച്‌ അദ്ദേഹം പരാമര്‍ശിക്കുകയും ഇത്തരമൊരു സംരംഭവുമായെത്തിയ അപര്‍ണയെയും രാജീവിനെയും അഭിനന്ദിക്കുകയും ചെയ്തു. കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ ടീമിന് ആശംസകള്‍ അറിയിച്ചു.

Related Articles

Back to top button