KeralaLatest

ഇഴജന്തുക്കളുടെ ശല്യം രൂക്ഷം,കടക്കരപ്പള്ളി ഭീതിയില്‍

“Manju”

ചേര്‍ത്തല: ഇഴജന്തുക്കളെ ഭയന്ന്‌ നാട്‌. കടക്കരപ്പള്ളി പഞ്ചായത്ത്‌ 13-ാം വാര്‍ഡില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായത്‌. നീലിവേലിച്ചിറ പാലത്തിന്‌ കിഴക്ക്‌ ഭാഗത്തും മാമ്പറമ്പ് പാലത്തിന്‌ സമീപത്തു മുള്ള വീടുകളിലെ മൂന്നു വളര്‍ത്തുനായ്‌ക്കള്‍ വായില്‍നിന്ന്‌ നുരയും പതയും വന്ന്‌ ചത്തു. നായകള്‍ക്ക്‌ വിഷദംശംനമേറ്റതാണെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും ചത്തനിലയില്‍ കണ്ടെത്തുന്നുണ്ട്‌. ഇതുമൂലം പശുക്കളും ആടുകളും വളര്‍ത്തുന്ന ക്ഷീരകര്‍ഷകരും ഭയാശങ്കയിലാണ്‌. രാത്രികാലങ്ങളില്‍ ഈ ഭാഗത്തെ റോഡുകളിലൂടെയും ഇടവഴികളിലൂടെയും ആളുകള്‍ സഞ്ചരിക്കുന്നത്‌ ഭീതിയോടെയാണ്‌. കാടും പടലും പിടിച്ച്‌ കിടക്കുന്നു പറമ്ബുകളിലാണ്‌ പാമ്ബുകളുടെ താവളം. ഇത്തരത്തില്‍ നിരവധി സ്‌ഥലങ്ങളാണ്‌ ഈ പ്രദേശത്തുള്ളത്‌. ചൂട്‌ കൂടിയതോടെ സമീപ വീടുകളിലേക്ക്‌ മൂര്‍ഖന്‍ പാമ്ബുകളടക്കം ഇഴഞ്ഞെത്തുന്ന സ്‌ഥിതിയാണ്‌. കാടുപിടിച്ച പറമ്ബുകള്‍ വെട്ടിത്തെളിച്ച്‌ ഇഴജന്തു ഭീതിയില്‍നിന്ന്‌ നാടിനെ സംരക്ഷിക്കാന്‍ പഞ്ചായത്തും വനം വകുപ്പും നടപടി സ്വീകരിക്കണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം.

Related Articles

Back to top button