LatestTravel

ലോക ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ അയ്​മനം

“Manju”

കോ​ട്ട​യം: ലോ​ക​ത്ത്​ ഈ ​വ​ര്‍​ഷം സ​ന്ദ​ര്‍​ശി​ക്കേ​ണ്ട 30 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച്‌​ അ​യ്​​മ​നം. ശ്രീ​ല​ങ്ക, ഭൂ​ട്ടാ​ന്‍, ഖ​ത്ത​ര്‍, ല​ണ്ട​ന്‍, സോ​ള്‍, ഇ​സ്തം​ബൂ​ള്‍, ഉ​സ്‌​ബ​കി​സ്​​താ​ന്‍, സെ​ര്‍​ബി​യ, ഓ​ക്​​ല​ഹോ​മ (യു.​എ​സ്.​എ) എ​ന്നി​വ​ക്കൊ​പ്പ​മാ​ണ് അ​യ്​​മ​നം മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മ​വും പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​ത്. ഇ​ന്ത്യ​യി​ല്‍​നി​ന്ന് സി​ക്കിം, മേ​ഘാ​ല​യ, ഗോ​വ, കൊ​ല്‍​ക്ക​ത്ത, ഒ​ഡി​ഷ, രാ​ജ​സ്ഥാ​ന്‍, സി​ന്ധു​ദു​ര്‍​ഗ്, ഭീം​റ്റാ​ള്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളും പ​ട്ടി​ക​യി​ലു​ണ്ട്.അ​യ്​​മ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​കെ. ആ​ലി​ച്ച​ന്‍ ചെ​യ​ര്‍​മാ​നും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​സ്ഥാ​ന മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ കെ. ​രൂ​പേ​ഷ് കു​മാ​ര്‍ ക​ണ്‍​വീ​ന​റും ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ഭ​ഗ​ത്​​സി​ങ്​ ജോ​യ​ന്‍റ്​ ക​ണ്‍​വീ​ന​റു​മാ​യ ക​മ്മി​റ്റി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​ത്. പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​ണി​പ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന​ത്. അ​യ്​​മ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സ​ബി​ത പ്രേം​ജി ചെ​യ​ര്‍​മാ​നും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​സ്ഥാ​ന മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ കെ. ​രൂ​പേ​ഷ്‌​കു​മാ​ര്‍ ക​ണ്‍​വീ​ന​റു​മാ​യ സ​മി​തി​യാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.
ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ പ​ദ്ധ​തി​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന​താ​ണ് മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ഗ്രാ​മം എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​യ്​​മ​നം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​ത്. കോ​വി​ഡാ​ന​ന്ത​ര ടൂ​റി​സ​ത്തി​ല്‍ കു​തി​ച്ചു​ചാ​ട്ട​മാ​കാ​വു​ന്ന നേ​ട്ടം കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച അ​യ്​​മ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നെ​യും ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ഭി​ന​ന്ദി​ച്ചു.
നേ​ര​ത്തേ അ​യ്​​മ​നം മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മം പ​ദ്ധ​തി​ക്ക് ലോ​ക ട്രാ​വ​ല്‍ മാ​ര്‍​ക്ക​റ്റ് ഇ​ന്ത്യ​ന്‍ റെ​സ​​പോ​ണ്‍​സി​ബി​ള്‍ ടൂ​റി​സം വ​ണ്‍ ടു ​വാ​ച്ച്‌ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. ടൂ​റി​സം മേ​ഖ​ല​യി​ലെ അ​തി​വേ​ഗ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​മെ​ന്ന വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു (നോ ​ഫു​ട് പ്രി​ന്‍റ്​​സ്​ ഗോ​ള്‍​ഡ് അ​വാ​ര്‍​ഡ്) പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

Related Articles

Back to top button