LatestThiruvananthapuram

ശംഖുമുഖം റോഡ് ; ഡയഫ്രം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു

“Manju”

തിരുവനന്തപുരം ; ശംഖുമുഖം വിമാനത്താവളം റോഡ് നിര്‍മാണത്തിന്റെ വേഗം കൂട്ടി ഡയഫ്രം സംരക്ഷണ ഭിത്തി പൂര്‍ത്തിയായി. കടലാക്രമണത്തില്‍നിന്നു റോഡിനു സംരക്ഷണമൊരുക്കാന്‍ 360 മീറ്റര്‍ നീളത്തിലാണു ‍ഡയഫ്രം ഭിത്തി നിര്‍മിച്ചത്. ഇതിന് മുകളില്‍ ക്യാപ് ഫില്ലിങ് ആണ് ഇപ്പോള്‍ നടക്കുന്നത്. നാലു ദിവസം കൊണ്ടു ഇത് പൂര്‍ത്തിയാകും. അതിനു ശേഷം ബീച്ചിന്റെ ഭാഗത്ത് കരിങ്കല്ലുകള്‍ നിരത്തും. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ഉപരിതലം വ്യത്തിയാക്കലും പിന്നാലെ റോഡ് നിര്‍മാണവും ആരംഭിക്കും.

കഴിഞ്ഞ 10 മാസത്തിലേറെയായി ഗതാഗതയോഗ്യമല്ലാതായ റോഡാണു ശാപമോക്ഷത്തിലേക്ക് അടുക്കുന്നത്. കടല്‍ക്ഷോഭത്തില്‍ സംരക്ഷണഭിത്തി പൊളിഞ്ഞാണു റോഡ് കടലെടുത്തത്. 50 മീറ്റര്‍ നീളത്തിലും 18 മീറ്റര്‍ വീതിയിലും റോഡ് ഒലിച്ചു പോയി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയാണു നിര്‍മാണം. റോഡിന്റെ നിര്‍മാണം കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം റോഡ് ഡവലപ്മെന്റ് കമ്പനിയാണു നടത്തുന്നത്.

Related Articles

Back to top button