KeralaLatest

അപ്പീല്‍ തള്ളി ഹൈക്കോടതി

“Manju”

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ സര്‍ക്കാരിന് ആശ്വാസം.വിസി പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. വി സി നിയമനം ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. വിസി നിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പുതിയ നിയമനമല്ല മറിച്ച്‌ പുനര്‍ നിയമനമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിലയിരുത്തല്‍.

Related Articles

Back to top button