IndiaLatest

ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോലീസുകാര്‍ ടിക്കറ്റ് എടുക്കണം

“Manju”

ചെന്നൈ ; ട്രെയിനില്‍ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇനി ടിക്കറ്റ് എടുക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ. പരാതി വ്യാപകമായതോടെയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷന്‍ സീനിയര്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ പറഞ്ഞു. നിലവില്‍ സീറ്റ് കൈക്കലാക്കുന്ന പോലീസുകാര്‍ റെയില്‍വേ അധികൃതര്‍ ടിക്കറ്റ് ചോദിക്കുമ്പോള്‍ ഐഡി കാര്‍ഡ് കാണിക്കുകയാണ് പതിവ്.

ഇതിനെതിരെ പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് തമിഴ്‌നാട് ഡിജിപിയ്‌ക്കും ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കും കത്തിലൂടെ റെയില്‍വേ അറിയിച്ചു. ഐഡി കാര്‍ഡ് കാണിക്കുന്ന രീതി ഇനി അനുവദിക്കില്ലെന്നും ടിക്കറ്റോ അല്ലെങ്കില്‍ മതിയായ യാത്രാ രേഖകളോ കൈയ്യില്‍ കരുതണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button