IndiaLatest

രാജ്യത്ത് 16,764 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 16,764 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 71 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 91,361 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.26 ശതമാനമാണ്.220 മരണം കൂടി സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ 66,65,290 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 144.54 കോടി (1,43,83,22,742) കടന്നു. 1,54,27,550 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,585 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,66,363 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.36 %. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,99,252 പരിശോധനകള്‍ നടത്തി. ആകെ 67.64കോടിയിലേറെ (67,64,45,395) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 0.89 ശതമാനമാണ് – 47 ദിവസമായി 1 % ത്തില്‍ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.34 ശതമാനമാണ്. കഴിഞ്ഞ 88 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയും, 123 ദിവസമായി 3 ശതമാനത്തില്‍ താഴെയുമാണ്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 150.66 കോടിയിലധികം (1,50,66,89,775) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. 16.94 കോടിയില്‍ അധികം (16,94,15,866 കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button