InternationalLatest

‘ചൈന ഇന്ത്യയെ കണ്ട് പഠിക്കണം : ചൈനീസ് വിദ്യാര്‍ത്ഥികള്‍

“Manju”

കീവ്: ഉക്രൈന്‍ റഷ്യ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 1500 ലധികം ഇന്ത്യന്‍ പൗരന്മാരെ ഓപ്പറേഷന്‍ ഗംഗവഴി കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചു. ഘട്ടം ഘട്ടമായ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍, ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് ഉക്രൈനില്‍ കഴിയുന്ന പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, സമാനമായ അഭിപ്രായമാണ് ഉക്രൈനില്‍ ഭയപ്പാടോടെ കഴിയുന്ന ചൈനീസ് വിദ്യാര്‍ത്ഥികളും പറയുന്നത്.

കീവിലെ ചൈനീസ് എംബസി എപ്പോഴും തങ്ങളുടെ പൗരന്മാരെ ഉക്രൈനില്‍ നിന്ന് എങ്ങനെ ഒഴിപ്പിക്കാംഎന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ മാത്രമാണ് നടത്തുന്നതെന്ന് കീവിലെ ബങ്കറില്‍ കഴിയുകയായിരുന്ന ഒരു ചൈനീസ് വിദ്യാര്‍ത്ഥി പറയുന്നു. ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന് സമീപമാണ് യുവാവ് തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയുന്നത്. ചൈനയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബീജിംഗ് സ്വദേശിയായ യുവാവിന്റെ പ്രതികരണം.

പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച്‌ തനിക്ക് അറിയാമെന്നും പോളണ്ട്, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുപോകുന്നത് നേരില്‍ കണ്ടതാണെന്നും വിദ്യാര്‍ത്ഥി പറയുന്നു. സ്വന്തം സര്‍ക്കാരില്‍ നിന്ന് സമാനമായ ശ്രമങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇന്ത്യയെപ്പോലെ ഉക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരെ ചൈനീസ് സര്‍ക്കാരും ഒഴിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍, ചൈന ഇന്ത്യയെ മാതൃകയാക്കണമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. അതേസമയം, ‘ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ ഉക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളടക്കം 1,500 ലധികം ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചു.

 

 

Related Articles

Back to top button