AlappuzhaKeralaLatest

ചെട്ടികുളങ്ങര മേൽശാന്തി തിരഞ്ഞെടുപ്പ് നാളെ

“Manju”

മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തി തിരഞ്ഞെടുപ്പ് നാളെ വെള്ളിയാഴ്ച നടക്കും. ഉച്ചപൂജക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രാങ്കണത്തിലാണ് നറുക്കെടുപ്പ് നടത്തുന്നത്. മാവേലിക്കര അസ്സി.ദേവസ്വം കമ്മീഷണർ ഓഫീസിൽ നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത അഞ്ച് പേരുടെ പേരുകളാണ് നറുക്കെടുക്കുന്നത്.

പറവൂർ ഗ്രൂപ്പിൽപെട്ട കോതകുളങ്ങര ദേവസ്വത്തിലെ റ്റി.എസ് ശ്രീനാഥ്, കൊല്ലം ഗ്രൂപ്പിൽപെട്ട തിരുമുല്ലാവാരം ദേവസ്വത്തിലെ കെ.എസ് വിജയൻ, പറവൂർ ഗ്രൂപ്പിൽപെട്ട ആലുവ ശ്രീകൃഷ്ണസ്വാമി ദേവസ്വത്തിലെ കെ.യു വിജേഷ്, വൈക്കം ഗ്രൂപ്പിൽപെട്ട തൃപ്പക്കുടം ദേവസ്വത്തിലെ വി.മുരളീധരൻ നമ്പൂതിരി, അമ്പലപ്പുഴ ഗ്രൂപ്പിൽപെട്ട ഇരട്ടക്കുളങ്ങര ദേവസ്വത്തിലെ എൻ.നാരായണൻ നമ്പൂതിരി എന്നിവരാണ് ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നിയുക്ത മേൽശാന്തി ചിങ്ങം 1ന് സ്ഥനമേൽക്കും. തുടർന്ന് ക്ഷേത്രത്തിൽ ഭജനം പാർത്ത ശേഷം സെപ്റ്റംബർ 1 മുതൽ പൂജകൾ ചെയ്തു തുടങ്ങും.

Related Articles

Back to top button