InternationalLatest

വാഹന ഇന്‍ഷ്വറന്‍സ്: ‍ തേര്‍ഡ് പാര്‍ട്ടി പ്രീമിയം കൂടും

“Manju”

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം പുതിയ സാമ്പത്തിക വര്‍ഷം (2022-23) ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ ഉയരും. ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഡിസ്കൗണ്ടും ശുപാര്‍ശ ചെയ്യുന്ന കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയത്തിന് വേണ്ടി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (.ആര്‍.ഡി..) പുറത്തിറക്കി.

കൊവിഡില്‍ രണ്ടുവര്‍ഷത്തെ മോറട്ടോറിയം കാലത്തിന് ശേഷമാണ് പ്രീമീയം കൂടുന്നത്. പുതിയ നിരക്കനുസരിച്ച്‌ 1,000 സി.സി കാറുകളുടെ പ്രീമിയം 2019-20ലെ 2,072 രൂപയില്‍ നിന്ന് 2,094 രൂപയാകും. 1,500 സി.സി കാറുകള്‍ക്ക് പുതുക്കിയനിരക്ക് 3,416 രൂപയും 1,500 സി.സിക്ക് മുകളിലുള്ളവയ്ക്ക് 7,897 രൂപയുമാണ്. 16,049 രൂപമുതല്‍ 44,242 രൂപവരെയാണ് വാണിജ്യ വാഹനങ്ങള്‍ക്ക് പുതുക്കിയനിരക്ക്. 150 മുതല്‍ 350 സി.സി വരെയുള്ള ടൂവീലറുകള്‍ക്ക് പുതുക്കിയ നിരക്ക് 1,336 രൂപ. 350 സി.സിക്ക് മുകളില്‍ 2,804 രൂപ. കഴിഞ്ഞ രണ്ടുവര്‍ഷമായി നിരക്കുകളില്‍ വര്‍ദ്ധന ഉണ്ടായിട്ടില്ലാത്തതിനാല്‍ നിലവിലെ നിരക്കുവര്‍ദ്ധന ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവില്ലെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നേട്ടം

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 15 ശതമാനവും ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 7.5 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കപ്പാസിറ്റി അനുസരിച്ച്‌ 1,780 രൂപ മുതല്‍ 6,712 രൂപവരെയായിരിക്കും നിരക്ക്. സ്കൂള്‍ ബസുകളുടെ പ്രീമിയത്തിലും കുറവുണ്ടാകും.

 

 

Related Articles

Back to top button