InternationalLatest

13,300 പേരെ തിരിച്ചെത്തിച്ചു; മന്ത്രാലയം

“Manju”

ന്യൂഡല്‍ഹി. യുക്രെയ്‌നില്‍ രക്ഷാപ്രവര്‍ത്തനം ‘ഓപ്പറേഷന്‍ ഗംഗ’ ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്കു പ്രവേശിച്ചതായി യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി.ഇപ്പോള്‍ സ്വന്തം നിലയ്ക്കു താമസിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പ്രാദേശിക സമയം 10 മണിക്കും 12 മണിക്കുമിടെ ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ഹംഗേറിയ സിറ്റി സെന്ററില്‍ എത്തിച്ചേരാന്‍ എംബസി വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കി.

യുക്രെയ്‌നിലെ യുദ്ധബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ നിജസ്ഥിതി വിവരിച്ചുകൊണ്ടുള്ള ഫോം അടിയന്തരമായി പൂരിപ്പിച്ചു നല്‍കാന്‍ മറ്റൊരു ട്വീറ്റില്‍ എംബസി നിര്‍ദേശിച്ചിരുന്നു. പേരും പാസ്‌പോര്‍ട്ട് നമ്പറും നിലവിലെ ലൊക്കേഷനും അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം.

കിഴക്കന്‍ യുക്രെയ്‌നിലെ യുദ്ധബാധിത മേഖലകളില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇവരെ പുറത്തെത്തിക്കാന്‍ ബസ്സുകള്‍ സജ്ജീകരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button