IndiaLatest

കനത്ത മഴ: തിരുവനന്തപുരത്ത് പ്രളയഭീതി…

“Manju”

തിരുവനന്തപുരം ∙ ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയഭീഷണി. താഴ്ന്ന പ്രദേശങ്ങളിൽ‌ വെള്ളപ്പൊക്കമുണ്ട്. കനത്ത കാറ്റിൽ കൃഷിനാശവുമുണ്ട്. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളിൽ വെള്ളം കയറി. കിള്ളിയാർ കര കവിഞ്ഞൊഴുകുകയാണ്.ചിറ്റാർ കരകവിഞ്ഞു. ആനാട് പഞ്ചായത്തിൽ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂർ, കുറ്റിച്ചൽ ഭാഗങ്ങളിൽവെള്ളം കയറുന്നുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്….

വൃഷ്ടിപ്രദേശത്ത് കനത്ത മ‌ഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. ഇതുമൂലം കരമനയാറ് ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരംനഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. …

കേരളത്തിൽ ഇന്നും വ്യാപക‌മായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കനത്ത കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തതൊഴിലാളികൾ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂർ ജില്ലാ ജാഗ്രതാനിർദേശമുണ്ട്….

ബംഗാളിൽ ഈസ്റ്റ് മെഡിനിപ്പുർ ജില്ലയിലെ കലഗചിയ ഗ്രാമത്തിൽ വ്യാപക നാശം. .നിരവധി മരങ്ങൾ ഒടിഞ്ഞു വീണു. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. …

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബംഗാള്‍ സന്ദര്‍ശിക്കും. ഉംപുന്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. ബംഗാൾ സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. …ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.ഹെലികോപ്ടറിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്….നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഒഡിഷ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ദേശീയ ദുരന്ത നിവാരണ സേന മേധാവി എസ്.എൻ.പ്രധാൻ.

Related Articles

Back to top button