InternationalLatest

ഇന്ത്യന്‍ അംബാസഡര്‍ മരിച്ച നിലയില്‍

“Manju”

ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ച നിലയില്‍. മുകുള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി കാര്യാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഫലസ്തീന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

മുകുള്‍ ആര്യയുടെ ആകസ്മിക മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നടുക്കം രേഖപ്പെടുത്തി. ഒരുപാട് കഴിവുകളുള്ള പ്രതിഭാധനനും മിടുക്കനുമായ ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വേദനയ്‌ക്കൊപ്പമെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button