Uncategorized

50 കാരന്റെ നാവില്‍ കട്ടിയുള്ള രോമം വളരുന്നു

“Manju”

കൊച്ചി: നാവില്‍ കട്ടിയുള്ള കറുത്ത രോമം വളരാന്‍ തുടങ്ങിയ ഒരാളുടെ ചികിത്സാനുഭവം ഡോക്ടര്‍മാര്‍ പങ്കിട്ടു. കൊച്ചി മെഡികല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ‘ജമാ ഡെര്‍മറ്റോളജി ജേണലില്‍’ ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വിശിദീകരിക്കുന്നത്. 50 വയസുകാരന്‍ തന്റെ നാവ് കറുത്തതായി മാറുന്നതും അതില്‍ കട്ടിയുള്ള ‘മുടി’ വളരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി.

തുടര്‍ന്നുള്ള പരിശോധനയില്‍ ലിംഗുവ വിലോസ നിഗ്ര അഥവാ ‘കറുത്ത രോമമുള്ള നാവ്’ എന്ന് വിളിക്കപ്പെടുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് അദ്ദേഹത്തിന് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഈ അവസ്ഥ സാധാരണയായി നിരുപദ്രവകരമാണ്. രോഗനിര്‍ണയത്തിന് മൂന്ന് മാസം മുമ്ബ്, ഇദ്ദേഹത്തിന് സ്ട്രോക് ഉണ്ടായിരുന്നു, അത് ശരീരത്തിന്റെ ഇടതുഭാഗത്തെ തളര്‍ത്തി. ഈ സമയത്ത് നന്നായി ചവക്കാനും ബുദ്ധിമുട്ടായിരുന്നു. അതിനിടയിലാണ് പരിചാരകര്‍ നാവിന്റെ ഉപരിതലത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചത്.

പലപ്പോഴും വായിലെ ശുചിത്വക്കുറവ്, പുകയില, ചില ആന്‍റിബയോടികുകള്‍ തുടങ്ങിയവ മൂലമാണ് ഇത് സംഭവിക്കുന്നത്. മൃദുവായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പാപിലയുടെ നീളം കൂടിയാല്‍, അവശിഷ്ടങ്ങളും ബാക്ടീരിയകളും കുന്നുകൂടുകയും ഈ അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ശരിയായ ശുദ്ധീകരണ നടപടികളെക്കുറിച്ച്‌ രോഗിക്കും പരിചരിക്കുന്നവര്‍ക്കും ഉപദേശം നല്‍കി, 20 ദിവസത്തിന് ശേഷം പ്രശ്‌നം പരിഹരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button