HealthLatest

പ്രായമാകുന്നുണ്ടോ.? ഇത് പരീക്ഷിക്കാം.

“Manju”

കണ്ണാടിയില്‍ നോക്കുമ്പോള്‍ ചര്‍മ്മത്തിന് ചുളിവും മങ്ങലും കാണുമ്പോള്‍ അറിയാതെ മനസ് വേദനിക്കാത്തവര്‍ ആരാണ്. പിന്നെ സ്വയം സമാധാനിക്കും… പ്രായമാകുകയാണ്. പ്രായമാകുമ്പോള്‍ ചര്‍മത്തിന് പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുക, ചുളിവുകള്‍ വരുക, നെറ്റിയിലെ വരകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ വരാറുണ്ട്.
എന്നാല്‍ പ്രായമായവരില്‍ മാത്രമല്ല യുവാക്കളിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണങ്ങള്‍ പലതാണ്. മാനസിക സമ്മര്‍ദം, അന്തരീക്ഷ മലിനീകരണം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ കാരണം ഇന്ന് യുവാക്കളിലും നേരത്തെ തന്നെ ചര്‍മരോഗങ്ങള്‍ കൂടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മത്തിനുണ്ടാക്കും എന്ന് പറയുന്ന ക്രീമുകളുടെ പരസ്യങ്ങള്‍ കാണുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോകും. ഇത് ശരിക്കും ചര്‍മ്മ പ്രശ്നങ്ങള്‍ മാറ്റുമോ എന്നതാണ് പലര്‍ക്കും അറിയേണ്ടത്. എങ്കില്‍ ഇതാ അതിനുള്ള ഉത്തരം.

ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍മ്മ കോശങ്ങളെ യുവത്വമുള്ളതാക്കി നിലനിര്‍ത്തുന്നതിനുമുള്ള ഫലപ്രദമായ ചേരുവകള്‍ ആന്റി ഏജിംഗ് ക്രീമുകളില്‍ അടങ്ങിയിട്ടുണ്ട്. ഈ ക്രീമുകളില്‍ അടങ്ങിയിട്ടുള്ളപ്രധാന ചേരുവകളും അവ നമ്മുടെ ചര്‍മത്തിന് നല്‍കുന്ന ഗുണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
ചര്‍മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍മ കോശങ്ങളെ യുവത്വമുള്ലതാക്കി നിലനിര്‍ത്തുന്നതിനുമുള്ല ഫലപ്രദമായ ചേരുവകള്‍ ആന്റി ഏജിംഗ് ക്രീമുകളില്‍ അടങ്ങിയിട്ടുണ്ട്. ഈ ക്രീമുകളില്‍ അടങ്ങിയിട്ടുള്ല പ്രധാന ചേരുവകളും അവ നമ്മുടെ ചര്‍മത്തിന് നല്‍കുന്ന ഗുണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
1. റെറ്റിനോള്‍ : ആന്റി ഏജിംഗ് ക്രീമുകളില്‍ ഉപയോഗിക്കുന്ന വിറ്റാമിന്‍ എ സംയുക്തമാണ് റെറ്റിനോള്‍. ചര്‍മത്തിന്റെ ചുളിവുകള്‍ കുറയ്ക്കാന്‍ റെറ്റിനോള്‍ സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.
2.പപ്പായ : ചര്‍‌മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അതിശയകരമായ കഴിവുള്ള ഫലമാണ് പപ്പായ. മൃതകോശങ്ങളെ നീക്കുന്നതിനും പിഗ്മെന്റേഷന്‍ കുറയ്ക്കുന്നതിനും പപ്പായ സഹായിക്കുന്നു. ആന്റി ഏജിംഗ് ക്രീമുകളിലെ പ്രധാന ചേരുവകളിലൊന്നാണ് പപ്പായ.
3. വിറ്റാമിന്‍-ഇ : ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ രാജാവാണ് വിറ്റാമിന്‍-ഇ. ആന്റി ഏജിംഗ് ക്രീമുകളില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണിത്. വിറ്റാമിന്‍-ഇ ചര്‍മ്മത്തില്‍ ആഴത്തിലിറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചര്‍മ്മത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു.
4. ഗ്രീന്‍ ടീ : ആന്റി ഏജിംഗ് ക്രീമുകളില്‍ സാധാരണയായി ഉള്‍പ്പെടുത്താറുള്ല ഒന്നാണ് ഗ്രീന്‍ ടീ എക്സ്ട്രാക്‌റ്റ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.
5.കുങ്കുമപ്പൂവ് : വിവിധ ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കുങ്കുമപ്പൂവ്. മുറിവുകള്‍ സുഖപ്പെടുത്തുന്നതിനും പിഗ്മെന്റേഷന്‍ കുറയ്ക്കുന്നതിനും മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും കുങ്കുമപ്പൂവ് സഹായിക്കുന്നു. അതിനാല്‍, കുങ്കുമപ്പൂവ് അടങ്ങിയിട്ടുള്ല ആന്റി ഏജിംഗ് ക്രീം ചര്‍മ്മത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നു.
ആന്റി ഏജിംഗ് ക്രീമുകള്‍ ഉപയോഗിക്കേണ്ടത്
മുഖം നന്നായി വൃത്തിയാക്കുക. ശേഷം ക്രീം മുഖത്ത് പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക. ഇവ നിങ്ങളുടെ ചര്‍മത്തിന്റെ ആഴങ്ങളില്‍ ഇറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.

Related Articles

Back to top button