IdukkiKeralaLatest

ചുവരില്‍ 6 ഇംഗ്ലീഷ് വാക്കുകള്‍; 6 മാസത്തിനിടെ 2 കുട്ടികളുടെ ആത്മഹത്യ

“Manju”

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ആറു മാസത്തിനിടെ രണ്ട് വിദ്യാര്‍ഥികള്‍ ജീവൊടുക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.
ഞായാറാഴ്ച്ച വൈകിട്ടോടെയാണ് നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ ജോഷി-സുബിത ദമ്ബതികളുടെ മകന്‍ അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റവന്യൂ ക്വട്ടേഴ്‌സിനുള്ളില്‍ ജനലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മാതാപിതാക്കള്‍ പുറത്ത് പോയിരിക്കുകയായിരുന്നു.colour, better, wish, father, show, blue എന്നി ഇംഗിഷ് വാക്കുകള്‍ ചുവരില്‍ ചോക്കു കൊണ്ടും ബുക്കില്‍ പേന കൊണ്ടും എഴുതിയിരുന്നു.
6 മാസം മുന്‍പ് നെടുങ്കണ്ടത്ത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകന്‍ പതിമൂന്നുകാരന്‍ ജെറോള്‍ഡ് മരിച്ചിരുന്നു. ഇത് ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button