IndiaLatest

മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി…

“Manju”

ഡല്‍ഹി: രാജ്യത്ത്‌ പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ വാക്സിനേഷന്‍ സംബന്ധിച്ച്‌ ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.

കോര്‍ബ്വാക്സ്സ് മാത്രമാണ് ഈ പ്രായത്തിലുള്ളവരില്‍ നല്‍കുക. കോവിനില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൌണ്ടിലൂടെയോ രജിസ്റ്റര്‍ ചെയാം.12 നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ബുധനാഴ്ച മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക.

നിലവില്‍ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത്. സ്കൂളുകള്‍ പഴയത് പോലെ തുറന്നതോടെ കൂടുതല്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബയോളജിക്കല്‍ ഇ കമ്പനി പുറത്തിറക്കുന്ന കോര്‍ബ്വാക്സ് ആകും കുട്ടികളില്‍ കുത്തി വെക്കുക.

കോര്‍ബ്വാക്സ് ഉള്‍പ്പടെ മൂന്ന് വാക്സീനുകള്‍ക്കാണ് നിലവില്‍ 12 വയസ്സിന് മുകളിലുള്ളവരില്‍ കുത്തിവെക്കാന്‍ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീന്‍ എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകള്‍. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ വാക്സിനേഷന്‍ തുടങ്ങിയത്. ഈ വിഭാഗത്തിലെ അര്‍ഹരായ മുഴുവന്‍ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേര്‍ വാക്സീനേഷന്‍ പൂര്‍ത്തിയാക്കി.

Related Articles

Back to top button