ArticleKeralaLatest

ബംഗാളികള്‍’ എന്തേ നാട്ടിലേയ്ക്കു മടങ്ങിയില്ല?

“Manju”

റ്റി. ശശിമോഹന്‍

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ‘ബംഗാളികള്‍’ ആണ്. അങ്ങനെയാണ് നാമവരെ വിളിച്ചു പോന്നത്. ഏതാണ്ട് 60 ശതമാനത്തില്‍ ഏറെ.

ഒഡീഷയിലേക്കും ചത്തീസ്ഗഡിലേക്കും, ആസാമിലേക്കും മറ്റും, ഇപ്പോള്‍ അഥിതി തൊഴിലാളികള്‍ എന്ന് നാം ഓമനപ്പേരിട്ടു വിളിയ്ക്കുന്ന ‘ബംഗാളി’കള്‍ക്ക് പോകാന്‍ സംസ്ഥാനവും കേന്ദ്രവും തീവണ്ടികള്‍ ഒരുക്കിക്കൊടുത്തു.

പക്ഷേ ബംഗാളിലേക്കു മാത്രം തീവണ്ടി പോയില്ല. ഇവിടെ നിന്നാരും ബംഗാളില്‍ പോകുന്ന തീവണ്ടി വേണമെന്നും പോകണമെന്നും ശഠിച്ചില്ല, ബംഗാളില്‍ നിന്നാരും അവരെ വിളിച്ചതുമില്ല?

ഇക്കാര്യം നിസ്സാരമായി കണ്ടുകൂടാ സാമൂഹിക മാധ്യമങ്ങളില്‍ ഇതു ചര്‍ച്ചയായിക്കഴിഞ്ഞു. ഈ ചോദ്യം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളില്‍ ചിലത് ഇങ്ങനെയാണ്…….

‘ബംഗാളി’കള്‍ എന്നു നാം കരുതുന്ന തൊഴിലാളികളില്‍ മിക്കവരും പശ്ചിമ ബംഗാളില്‍ നിന്നുള്ളവരല്ല, ബംഗ്ലാദേശില്‍ നിന്നു ആസാം വഴി ഇന്ത്യയിലേക്കു നുഴഞ്ഞു കയറി, വ്യാജരേഖകളുണ്ടാക്കി ബാങ്ക് അക്കൌണ്ടും മറ്റും തരപ്പെടുത്തി ഇന്ത്യക്കാരായി കഴിഞ്ഞു കൂടുന്നവരാണവര്‍ ഇവര്‍ക്ക് ബംഗാളില്‍ വീടോ, ബന്ധുക്കാരോ ഇല്ല.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക ഇക്കാര്യം നന്നായി അറിയാം. ഇങ്ങനെ അതിരു ചാടി എത്തിയവരെ കൂടെ നിര്‍ത്തി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തതുകൊണ്ടാണല്ലോ അവര്‍ ‘വോട്ടു ചെയ്ത്’ മമതയെ അധികാരത്തില്‍ എത്തിച്ചത്.

കേരളത്തിലേയ്ക്കും മറ്റു സംസ്ഥാനങ്ങളിലേക്കും തൊഴിലുതേടി രക്ഷപ്പെട്ട അവരെയെല്ലാം ബംഗാളിലേയ്ക്കു കൊണ്ടു വന്നാല്‍ മമത പുലിവാലു പിടിയ്ക്കും. കാരണം അവരെ എങ്ങനെ ബംഗ്ലാദേശിലേയ്ക്ക് തിരിച്ചയയ്ക്കും? വീടും കുടിയുമില്ലാത്ത അവരെ എങ്ങനെ സംസ്ഥാനത്തു പാര്‍പ്പിക്കും? ആധാര്‍ അടക്കമുള്ള എല്ലാ രേഖകളും വ്യാജമാണെന്ന കാര്യം പുറത്താവില്ലേ?

കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാരും ഇവരെ ഇവിടത്തെ വോട്ടര്‍മാരാക്കി മാറ്റി. സുഖിപ്പിച്ചാല്‍ അടുത്ത പഞ്ചായത്തു തിരഞ്ഞെടുപ്പിലും പിന്നെ വരുന്ന നിയമസഭ, തിരഞ്ഞെടുപ്പിലും കുറെയേറെ സീറ്റുകള്‍ കൂടെപ്പോരും എന്നു ചിന്തിക്കുകയാണ്. ബംഗാളികളോ ബംഗ്ലാദേശികളോ കുറ്റവാളികളോ ഭീകരരോ ആരുമാവട്ടെ വോട്ടു കിട്ടുകയാണല്ലോ പ്രധാന കാര്യം.

ബംഗാളി തൊഴിലാളികളുടെ ഭൂരിഭാഗവും ബംഗ്ലാദേശികള്‍ അയതുകൊണ്ട് അവന്‍ മുസ്ലീംഗങ്ങളാണ്. അതുകൊണ്ട് മുസ്ലിം ലീഗിന് കടുപ്പിച്ചൊരു നിലപാടെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. ലീഗിനെ പിണക്കിയാല്‍ അടുത്ത ഭരണമേ വെറും സ്വപ്നമായി പോവും എന്നറിയുന്ന കോണ്‍ഗ്രസ്സിനുമുണ്ട് ഒരു വല്ലായ്മ.

ഇതൊരു ബി.ജെ.പി, ആര്‍.ആര്‍.എസ്.എസ് സ്പോണ്‍സേര്‍ഡ് നീക്കമല്ലേ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനില്ല. കാരണം ഇക്കൂട്ടര്‍ തന്നെയാണ് ഈ വിഷയം മറനീക്കികൊണ്ടു വന്നത്.

അതുകൊണ്ട് മാത്രം ഇതിനെ പുച്ഛിക്കേണ്ടതില്ല. ഈ ബംഗാളികളെ കേരളത്തില്‍ പാര്‍പ്പിച്ചാല്‍ വോട്ടര്‍മാരാക്കി ശക്തി നല്‍കിയാല്‍, വരാന്‍ പോവുന്നത് ദുരന്തങ്ങളായിരിക്കും.

കൊറോണയുടെ ഭീഷണി നമുക്ക് അപ്പപ്പോള്‍ തന്നെ അറിയാനാവും എന്നാല്‍ ‘ബംഗാളികളുടെ ഭീഷണി’ നീറിപ്പിടിച്ച് സമയമെടുത്തേ ആളിപ്പടരുകയുള്ളൂ. അന്നേരം വിലപിച്ചിട്ടു കാര്യമുണ്ടാവില്ല.

കാര്യമെന്താണെന്നറിയാന്‍ പോലീസും മാധ്യമപ്രവര്‍ത്തകരും ഒരന്വേഷണം നടത്തി നോക്കാവുന്നതാണ്. കൊറോണ വരും മുമ്പ് ചര്‍ച്ചയില്‍ നിറഞ്ഞു നിന്ന പൌരത്വപട്ടികയും പൌരത്വ ബില്ലും മറ്റും വന്നത് ഇന്ത്യയില്‍ അരോരുമറിയാതെ പാര്‍പ്പുറപ്പിച്ച വിദേശികളെ കണ്ടുപിടിച്ച് തിരിച്ചയക്കാന്‍ ആയിരുന്നു. ഏതൊരു രാജ്യവും ചെയ്യുന്ന കാര്യമേ ആയിരുന്നുള്ളൂ അത്. അന്നതിനെ പലരും വര്‍ഗീയമായി ചിത്രീകരിച്ചു.

ജീീവിക്കാന്‍ വേണ്ടി പലവഴി എത്തിയ ബംഗാളികളില്‍ പായിപ്പാട്ടും മറ്റും സംഘടിച്ചതും പോലീസിനേയും മറ്റും വെല്ലു വിളിച്ചതും, നമ്മുടെ ഭക്ഷണം വലിച്ചെറിഞ്ഞതും മറ്റും നാം ഓര്‍ക്കണം. കേരളത്തിലെ പലയിടങ്ങളിലും ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കേഴുന്ന പാവപ്പെട്ട ‘വോട്ടര്‍മാര്‍’ ഉള്ളപ്പോഴാണ് സര്‍ക്കാരിനെ വെല്ലുവിളിയ്ക്കുന്ന ‘ബംഗാളികള്‍ക്ക്’ പാലും ബീഫും, മുട്ടയും മറ്റു സൌകര്യങ്ങളും സര്‍ക്കാര്‍ ചെലവില്‍ നല്‍കുന്നത്.

പ്രീണനം ഒരിക്കലും നല്ലതല്ല. ഭാവിയില്‍ അതു പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗള്‍ഫ് നാട്ടിലെ തൊഴില്‍ മേഖലയില്‍ ബംഗ്ലാദേശികളെ ഇപ്പോള്‍ സ്വീകരിയ്ക്കുന്നില്ല. ഉള്ളവരെ നാട്ടിലേക്കു പറഞ്ഞു വിടുകയാണ് ചെയ്യുന്നത് . ക്രിമിനല്‍ – തീവ്രവാദ സ്വഭാവമുള്ള അവര്‍ അവിടങ്ങളില്‍ തദ്ദേശീയര്‍ക്കെതിരെ പ്രശ്നം ഉണ്ടാക്കിയതാണു കാരണം.

പാവപ്പെട്ട അന്യദേശതൊഴിലാളികളോട് മാനുഷ്യപരമായ സമീപനം ആവാം. അവര്‍ പണിയെടുത്ത് ജീവിച്ചോട്ടെ, പക്ഷേ അവരുടെ സംഘടിത ഭീഷണിയ്ക്കു മുമ്പില്‍ മുട്ടു മടക്കിയാല്‍ ആ മുട്ട് എന്നും മടക്കിത്തന്നെ വെക്കേണ്ടി വരും.

യഥാര്‍ത്ഥ രേഖകളില്ലാത്ത ബംഗ്ലാദേശി തൊഴിലാളികളേയും ക്രിമിനല്‍ പശ്ചാത്തലമുള്ള അന്യദേശ തൊഴിലാളികളേയും പിടിച്ച് പറഞ്ഞു വിട്ടില്ലെങ്കില്‍, കേരളത്തില്‍ സ്വസ്ഥ ജീവിതം സാധ്യമാലവില്ലെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് .
ഈ സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ …………

Related Articles

Back to top button