IndiaLatest

എ കെ ആന്റണിക്ക് ലോക്മത് പുരസ്‌കാരം

“Manju”

ഡല്‍ഹി: പാര്‍ലമെന്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ രാജ്യസഭാ എംപി എ കെ ആന്റണിക്ക് ലോക്മത് പുരസ്‌കാരം. ലോക്‌സഭ, രാജ്യസഭ എംപിമാരായ എട്ടുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എകെ ആന്റണി, ഭര്‍തൃഹരി മെഹ്താബ് എന്നിവര്‍ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹരായപ്പോള്‍ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയേയും തൃണമൂല്‍ നേതാവ് ഡെറിക്ക് ഒബ്രിയാനേയും മികച്ച പാര്‍ലമെന്റേറിയന്മാരായി തെരഞ്ഞെടുക്കുകയും ചെയ്തു.

ബിജെപി ലോക്സഭാംഗം ലോക്കറ്റ് ചാറ്റര്‍ജി, എന്‍സിപി രാജ്യസഭാംഗം വന്ദന ചവാന്‍ എന്നിവരാണ് മികച്ച വനിത പാര്‍ലമെന്റേറിയന്മാര്‍. എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് വീതമാണ് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്.

Related Articles

Back to top button