KeralaLatest

‘ടൊയോട്ട മിറായ്’ പുറത്തിറക്കി.

“Manju”


മുംബൈ : രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധനസെല്‍ അടിസ്ഥാനമാക്കിയുള്ള ഇലക്‌ട്രിക് കാര്‍ ‘ടൊയോട്ട മിറായ്’ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കി.
ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന വാഹനം നിര്‍മിച്ചത് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറാണ്. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT)യുടെ ഭാഗമായാണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ‘മിറായി’ എന്ന ജപ്പാന്‍വാക്കിന് ഭാവിയെന്നാണ് അര്‍ഥം. ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ ഇന്ത്യയിലെ റോഡുകളിലും കാലാവസ്ഥയിലും ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ഐ.സി.എ.ടിയുമായി ചേര്‍ന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പഠനം നടത്തുന്നുണ്ട്.മറ്റ് രാജ്യാന്തര വിപണികളില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മിറായ് കാറിന്റെ ഏറ്റവും പുതിയ പതിപ്പാണിതെന്നാണ് വാഹനം അവതരിപ്പിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ടൊയോട്ട നടത്തിയിട്ടില്ല. ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും നിര്‍മാതാക്കള്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button