InternationalLatest

കുവൈറ്റില്‍ 1,895 പേര്‍ക്ക് കോവിഡ്, 16 മരണം

“Manju”

കുവൈറ്റ് സിറ്റി : രാജ്യത്ത് ഇന്നലെ 1,895 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 360,406 ആയി. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന 16 പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,995 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.23 ശതമാനമാണ് .1,775 പേരാണ് വെള്ളിയാഴ്ച കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 339,604 ആയി. 18,807 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണ വിഭാഗത്തില്‍ 296 പേരും 1,041 പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Related Articles

Back to top button