India

ലൗ ജിഹാദിന് തടയിടാൻ തൃണമൂലിന് കഴിഞ്ഞില്ല;  യോഗി ആദിത്യനാഥ്

“Manju”

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും മമത സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ലൗ ജിഹാദിനും പശുകള്ളക്കടത്തിനുമെതിരെ ഒന്നു ചെയ്യാൻ മമത സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാൽഡയിലെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ പശുക്കള്ളക്കടത്ത് നിർത്തലാക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ജയ്ശ്രീറാം വിളികൾ നിർത്തലാക്കണമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആജ്ഞ. എന്നാൽ ഇനിയും ഇത് തുടരാൻ ബംഗാളിലെ ജനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കാലത്ത് രാഷ്ട്രത്തെ നയിച്ചിരുന്ന ബംഗാൾ നിലവിൽ നിയമ വിരുദ്ധമായ സാഹചര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടിയുള്ള പ്രീണിപ്പിക്കൽ രാഷ്ട്രീയ നയങ്ങൾ ബംഗാളിന്റെ മാത്രമല്ല രാഷ്ട്രത്തിന്റെ സുരക്ഷയെ തന്നെ അപകടത്തിലാക്കിയിട്ടുണ്ട്. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുന്നതിൽ മമത സർക്കാരിന് വലിയ പ്രശ്‌നമാണ്. എന്നാൽ കുടിയേറ്റക്കാർ സംസ്ഥാനത്തേക്ക് എത്തുന്നതിൽ മമത സർക്കാരിന് യാതൊരു പ്രശ്‌നവുമില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Related Articles

Back to top button