KeralaLatest

ഡീസല്‍ വില വര്‍ധന: കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജി തള്ളി

“Manju”

കൊച്ചി: ഹൈക്കോടതി കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഡീസല്‍ വില വര്‍ധനയ്ക്ക് എതിരെ നല്‍കിയ ഹര്‍ജിയാണ് കോടതി നിരസിച്ചത്. ഇടക്കാല ഉത്തരവും കെ.എസ്.ആര്‍.ടി സി യുടെ ഹര്‍ജിയില്‍ ഇല്ല. എന്നാല്‍ കോടതി ഇനിയും വില വര്‍ധിപ്പിക്കരുത് എന്ന് നിര്‍ദേശിച്ചു. ലിറ്ററിന് 21 രൂപ 10 പൈസ ആണ് കെഎസ്‌ആര്‍ടിസിക്കുള്ള ഡീസല്‍ ഇനത്തില്‍ കൂട്ടിയത്.

അതേസമയം കോടതി വിലനിര്‍ണയം അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ ഇടപെടരുത് എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം ഡീസല്‍ വില നിര്‍ണയ രീതി വ്യക്തമാക്കി കോടതിക്ക് മറുപടി നല്‍കാന്‍ നിര്‍ദേശവും നല്‍കി. കോടതി പൊതു സേവനങ്ങളെ എങ്ങനെ വാണിജ്യ സേവങ്ങള്‍ക്ക് സമ്മാനമായി കാണാനാകും എന്ന് ചോദിച്ചു.

Related Articles

Back to top button