IndiaLatest

‘കാരുണ്യം’ – തിരുവനന്തപുരം ക്യാമ്പ് നടന്നു

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ശാന്തിമഹിമയുടെയും ശാന്തിഗിരി ഗുരുമഹിമയുടെയും ആഭിമുഖ്യത്തിൽ  തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരുടെ അവധിക്കാല ക്യാമ്പ് ‘കാരുണ്യം’ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ വച്ച് നടന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിതിൻ.എ.എഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കാരുണ്യമുളള സമൂഹത്തെ വാർത്തെടുക്കലാണ് ആത്മീയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്നതെന്നും, ജീവിതം എങ്ങനെ നയിക്കണം എന്നുളള പഠനമാണ് ഇതുപോലുള്ള ക്യാമ്പുകളിലൂടെ യുവജനങ്ങൾക്ക് പകർന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മീയത സനാതന ധർമ്മത്തിന്റെ കാതലാണെന്നും ഒരു നല്ല തലമുറ ഉണ്ടാക്കാനുള്ള ലക്ഷ്യബോധത്തോടെയാണ് ശാന്തിഗിരിയിലെ എല്ലാ സാംസ്ക്കാരിക കൂട്ടായ്മകളും പ്രവർത്തിക്കുന്നതെന്നും ലോകത്തിന് ഗുണകരമായ നല്ലകാര്യങ്ങൾ യുവജനങ്ങൾക്ക് ചെയ്യാനാണ് മഹാത്മാക്കളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്നും  ചടങ്ങിൽ അധ്യക്ഷത വഹിച്ച ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി പറഞ്ഞു. സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ജനനി കൃപ ജ്ഞാനതപസ്വിനി എന്നിവർ മഹനീയ സാന്നിധ്യമായി. ഷോഫി.കെ, ഡോ.ഹേമലത.പി.എ, ശ്രീവാസ്.എ, പ്രമോദ്.എം.പി. എന്നിവർ ആശംസകൾ അർപ്പിച്ചു. മനോജ്‌കുമാർ.സി. പി സ്വാഗതവും സുകൃത.എ ക്യതജ്ഞതയും രേഖപ്പെടുത്തി.
ബോധവൽക്കരണ ക്ലാസ്സുകൾ, ദൈനംദിന ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യം, ആശയത്തിൽ അധിഷ്ഠിതമായി യുവജനങ്ങൾ ജീവിക്കുന്നതിന്റെ ആവശ്യം എന്നിവ ആസ്പദമാക്കി സംവാദങ്ങൾ, ക്വിസ്സ് മഝരം, ഇൻഡോർ ഗെയിംസ് തുടങ്ങിയവ ക്യാമ്പിന് മിഴിവേകി. നെയ്യാറ്റിൻകര, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, നെടുമങ്ങാട്, ആറ്റിങ്ങൽ ഏരിയകളിലെ പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്.

Related Articles

Back to top button