LatestThiruvananthapuram

100 ലാപ്‌ടോപ്പുകളും 4 വാഹനങ്ങളും എസ്.ബി.ഐ സര്‍ക്കാരിന് കൈമാറി

“Manju”

തിരുവനന്തപുരം: നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘വിദ്യാകിരണം’ പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും രണ്ട് ആംബുലന്‍സുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളും സംസ്ഥാന സര്‍ക്കാരിന് എസ്.ബി.ഐ കൈമാറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ ഏറ്റുവാങ്ങുകയും വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്തു.

പദ്ധതിയിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ലാപ്‌ടോപ്പുകള്‍ കൈമാറിയത്. എസ്.ബി.ഐ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ശ്രീകാന്താണ് ലാപ്‌ടോപ്പ് കൈമാറിയത്. എസ്.ബി.ഐയുടെ സി.എസ്. ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. ആദ്യ ഘട്ടത്തില്‍ 100 ലാപ്ടോപ്പുകള്‍ നല്‍കിയിരുന്നു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് പിന്തുണ നല്‍കുന്നതിനായാണ് രണ്ടു ആംബുലന്‍സുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങള്‍ നല്‍കിയത്.

വയനാട് കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് ഒരു മഹീന്ദ്ര ബൊലേറോ വാഹനം, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി ഒരു ഫോഴ്‌സ് ട്രാവലര്‍ പേഷ്യന്റ് ട്രാന്‍സ്പോര്‍ട്ട് ആംബുലന്‍സ്, കൊയിലാണ്ടിയിലെ ചില പ്രദേശങ്ങളില്‍ ചികിത്സാ സാമഗ്രികളും മറ്റ് സഹായങ്ങളുമെത്തിക്കുന്നതിനായി രാമകൃഷ്ണ മഠത്തിനു വേണ്ടി മഹീന്ദ്ര ബൊലേറോ ക്യാബര്‍ ഗോള്‍ഡ് ക്യാബ്, കൊല്ലം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്ററിനായി ഫോഴ്‌സ് ക്രൂയിസര്‍ ആംബുലന്‍സ് എന്നിവയാണ് നല്‍കിയത്.

Related Articles

Back to top button