KeralaLatestThiruvananthapuram

പോത്തൻകോട്ട് അടച്ചിടൽ അനിവാര്യം –

“Manju”

ജ്യോതിനാഥ്
പോത്തന് കോഡ് : ഇന്ന് മാത്രം പതിമൂന്ന് പേർക്കാണ് പോത്തൻകോട് പഞ്ചായത്തിൽ വൈറസ് സ്ഥീതീകരിച്ചതായി അറിയുന്നത് ഇത് ശരിയാണങ്കിൽ വലിയ ജാഗ്രത വേണ്ടതാണ്, മണലകം സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ പോത്തൻകോട് ടൗൺ വാർഡിലെ അഞ്ചുപേർക്കും മണ്ണറ വാർഡിലെ മൂന്നു പേർക്കും കല്ലൂർ വാർഡിലെ രണ്ടു പേർക്കും ഒപ്പം വലിയകുന്ന് ആശുപത്രിയിലെ പരിശോധനയിൽ വാവറയമ്പലം വാർഡിലെ മൂന്നു പേർക്കുമാണ് രോഗം സ്ഥീതീകരിച്ചതായി അറിയാൻ സാധിച്ചത്, കഴിഞ്ഞ ദിവസം വരെ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്തവരും പോത്തൻകോട് ചന്തയിൽ പച്ചക്കറി കച്ചവടം നടത്തിയ ആളും ഇതിൽപ്പെടുന്നു എന്നറിയുന്നു. അടിയന്തിരമായി പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് പണികളും നിർത്തിവച്ച് ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട് കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ച കരൂർ വാർഡിൽ പോലും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തുവാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല, ഇവിടെ നിന്നുമുണ്ടായ വ്യാപനമാണ് ചേർന്ന് കിടക്കുന്ന മണ്ണറ വാർഡിൽ അഞ്ചുപേർക്ക് രോഗം രോഗകാരണമായത് എന്നാണ് ജനങ്ങൾ പറയുന്നത്. കണ്ടയിൻന്മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്ത് പഞ്ചായത്ത് ഓഫീസും കൃഷിഭവനും LSGDഎ.ഇ ഓഫീസും തൊഴിലുറപ്പ് പദ്ധതി ഓഫീസും സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയും, ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ പൂർണ്ണമായും അവഗണിച്ചുമാണ്.  അടിയന്തിരമായി ഇടപെട്ട് നിയമാനുസരണമുള്ള നിയന്ത്രണങ്ങൾ കർശനമാക്കി പൊതുജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് എം.ബാലമുരളി ബിജെപി ആവശ്യപ്പെട്ടു

Related Articles

Back to top button