Latest

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാളെ രാജി പ്രഖ്യാപിച്ചേക്കും

“Manju”

ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാളെ രാജി പ്രഖ്യാപിച്ചേക്കും. ഇസ്ലാമാബാദിൽ നടക്കുന്ന റാലിയിൽ ഇമ്രാൻ ഖാൻ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. സ്വന്തം പാർട്ടി പ്രവർത്തകർ ഉൾപ്പെടെ എതിരെ തിരിഞ്ഞതോടെയാണ് ഇമ്രാൻ ഖാന്റെ തീരുമാനം.

പാക് പ്രതിപക്ഷത്തെ കൂടാതെ സൈന്യത്തിനും ഇമ്രാൻ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ ക്യാമ്പെയ്‌നിലൂടെ സൈന്യത്തെ വിഭജിക്കാൻ ഇമ്രാൻ ഖാൻ നടത്തിയ ശ്രമവും കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ കാലാവധി 2019 ൽ നീട്ടുന്നതിൽ മനപ്പൂർവ്വം വരുത്തിയ കാലതാമസവും കാരണമാണ് സൈന്യത്തിന് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്.

എന്നാൽ താൻ ഒരിക്കലും രാജിവെക്കില്ല എന്നാണ് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താൻ പ്രതിപക്ഷ പാർട്ടികൾ ഇമ്രാനെതിരെ തിരിഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. മാർച്ച് എട്ടിന് നാഷണൽ അസംബ്ലിക്ക് മുമ്പാകെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിക്കും കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും കാരണം ഇമ്രാൻ സർക്കാരാണെന്ന് പ്രതിപക്ഷം തുറന്ന് പറഞ്ഞു.

Related Articles

Back to top button