IndiaLatest

ഫോണ്‍വിളി എതിര്‍ത്ത അമ്മയെ 17കാരി കൊലപ്പെടുത്തി

“Manju”

ചെ​ന്നൈ: ആ​ണ്‍​കു​ട്ടി​ക​ളു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ എ​തി​ര്‍​ത്ത അ​മ്മ​യെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ചേ​ര്‍​ന്ന്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​ള്‍ ഉ​ള്‍​പ്പെ​ടെ രണ്ടുപേര്‍ അ​റ​സ്റ്റി​ല്‍. തൂ​ത്തു​ക്കു​ടി   ന​ഗ​ര​സ​ഭ​യി​ലെ താ​ല്‍​ക്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ വ​ണ്ണാ​ര്‍ ര​ണ്ടാം തെ​രു​വി​ല്‍ മാട സാ​മി​യു​ടെ ഭാ​ര്യ മു​നി​യ​ല​ക്ഷ്മി​യാ​ണ് (35)​ കൊ​ല്ല​പ്പെ​ട്ട​ത്.
കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന്​ ഭര്‍ത്താവുമായി പിണങ്ങി മു​നി​യ ല​ക്ഷ്മി മ​ക്ക​ളോ​ടൊ​പ്പ​മാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. 17കാ​രി​യാ​യ മ​ക​ളും ആ​ണ്‍​ സുഹൃ​ത്തു​ക്ക​ളാ​യ മു​ല്ല​ക്കാ​ട് രാ​ജീ​വ് ന​ഗ​ര്‍ സ്വ​ദേ​ശി ക​ണ്ണ​ന്‍ (20), മു​ത്ത​യ്യ​പു​രം ടോ​പ് സ്ട്രീ​റ്റി​ല്‍ ത​ങ്ക​കു​മാ​ര്‍ (22) എ​ന്നി​വ​രു​മാ​ണ്​ പ്ര​തി​ക​ള്‍. ത​ങ്ക​കു​മാ​റു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും മൊ​​ബൈ​ല്‍ ഫോണി​ല്‍ നി​ര​ന്ത​രം സം​സാ​രി​ക്കു​ന്ന​തി​നെ മു​നി​യ​ല​ക്ഷ്മി എ​തി​ര്‍​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടു​ത​ല്‍ ശ​കാ​രി​ച്ച​തോ​ടെ കാ​മു​ക​ന്‍ ത​ങ്ക​കു​മാ​റി​നെ​യും ക​ണ്ണ​നെ​യും വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യ മ​ക​ള്‍ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന മു​നി​യ​ല​ക്ഷ്മി​യെ സാരി കൊ​ണ്ട്​ ക​ഴു​ത്ത്​ ഞെ​രി​ക്കു​ക​യും ക​ത്തി​കൊ​ണ്ട്​ ക​ഴു​ത്ത​റു​ത്ത്​ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തങ്ക കുമാറും കണ്ണനും പോയതിന് പിന്നാലെയാണ് പെണ്‍കുട്ടി പോലീസിനെ വിളിച്ച്‌ തന്റെ അമ്മയെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞത്. പെണ്‍കുട്ടിയെയും തങ്കകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍, മുത്തു എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പോളിടെക്നിക്ക് പാതിവഴിയില്‍ ഉപേക്ഷിച്ച 17കാരിയും അമ്മയും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരന്തരം ആണ്‍ സുഹൃത്തുക്കളുമായി മകള്‍ ഫോണില്‍ സംസാരിക്കുന്നത് മുനിയ ലക്ഷ്മി എതിര്‍ത്തിരുന്നു.

Related Articles

Back to top button