IndiaLatest

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ ‍ ശ്രീശാന്തിന് അഞ്ച് വിക്കറ്റ്

“Manju”

Image result for അഞ്ച് വിക്കറ്റ്  മലയാളി താരം ശ്രീശാന്ത്.

ശ്രീജ.എസ്

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് കേരളത്തിനായി ശ്രീശാന്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഇത് ഐപിഎല്‍ താരലേലത്തില്‍ തന്നെ ഒഴിവാക്കിയവര്‍ക്കുള്ള ചുട്ടമറുപടിയാണെന്ന് ആരാധകര്‍.

വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് സിയിലാണ് കേരളവും ഉത്തര്‍പ്രദേശും. ബെംഗളൂരുവിലെ കെഎസ്‌സിഎ സ്റ്റേഡിയത്തിലാണ് ഉത്തര്‍പ്രദേശിന്റെ അഞ്ച് വിക്കറ്റുകള്‍ ശ്രീ വീഴ്‌ത്തിയത്. 9.3 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശിന്റെ ഇന്നിങ്സ് 49.4 ഓവറില്‍ 283 ന് അവസാനിച്ചു.

ഉത്തര്‍പ്രദേശ് ഓപ്പണര്‍ അഭിഷേക് ഗോസ്വാമി (63 പന്തില്‍ 54​റണ്‍സ്), അക്ഷ്‌ദീപ് നാഥ് (60 പന്തില്‍ 68) എന്നിവരുടെ ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകളാണ് ശ്രീശാന്ത് നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ രണ്ടാം മത്സരമാണ് ഇത്. രണ്ട് കളിയില്‍ നിന്നുമായി ശ്രീശാന്തിന് ഏഴ് വിക്കറ്റുണ്ട്. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.

Related Articles

Back to top button