InternationalLatest

ഐഫോണ്‍ സവിശേഷതകള്‍…

“Manju”

മുംബൈ: ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2022 ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഐഫോണിന്റെ ഈ പുതിയ മോഡല്‍ ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതായാണ് വിലയിരുത്തല്‍. ഇതിന് ചില പുതിയ സവിശേഷതകള്‍ ഉണ്ട്. എന്നാല്‍, പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ ഇതിന് പഴയ ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2020ല്‍ നിന്ന് വലിയ മാറ്റങ്ങളില്ല. ഏവര്‍ക്കും പരിചിതമായ ഐഫോണ്‍ 8ലും, ഐഫോണ്‍ എസ്‌ഇ 2020ലും നമ്മള്‍ കണ്ട അതേ പഴയ ഡിസൈന്‍ തന്നെയാണ് പുതിയ ഐഫോണ്‍ എസ്‌ഇയിലും ഉപയോഗിച്ചിട്ടുള്ളത്. 144 ഗ്രാമാണ് ഇതിന്റെ ഭാരം. ചെറിയ 4.7 ഇഞ്ച് സ്‌ക്രീനാണ് ഇതിനുള്ളത്. ഐപി 68 റേറ്റിംഗുള്ള ഐഫോണ്‍ എസ്‌ഇ 2022 സ്പ്ലാഷും വാട്ടര്‍പ്രൂഫും ആണ്. വിലകൂടിയ ഐഫോണ്‍ 13 സീരീസ് ഫോണുകളില്‍ ആപ്പിള്‍ ഉപയോഗിക്കുന്ന അതേ ടഫ് ഗ്ലാസ് തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്.

Related Articles

Back to top button