IndiaLatest

ടെയോട്ട ഇന്ത്യ വൈസ് ചെയർമാൻ വിക്രം കിർലോസ്കർ അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍പേഴ്‌സനുമായ വിക്രം എസ് കിര്‍ലോസ്‌കര്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടറിന്റെ വൈസ് ചെയര്‍മാന്‍ വിക്രം എസ് കിര്‍ലോസ്‌കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങള്‍. ഈ വിഷമകരമായ ഘട്ടത്തില്‍ എല്ലാവരോടും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു‘- ടൊയോട്ട ട്വീറ്റ് ചെയ്തു.

കിര്‍ലോസ്‌കറിന്റെ മരണത്തില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം അനുശോചനം രേഖപ്പെടുത്തി.സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 1 മണിക്ക് ഹെബ്ബല്‍ ശ്മശാനത്തില്‍ നടക്കും.ഭാര്യ : ഗീതാഞ്ജലി കിര്‍ലോസ്‌കര്‍ മകള്‍ : മാനസി കിര്‍ലോസ്‌കര്‍

 

Related Articles

Back to top button