KeralaLatest

ആനമൂളിയിൽ മലവെള്ളപ്പാച്ചിൽ വീട് തകർന്നു

“Manju”

 

മണ്ണാർക്കാട്• കനത്ത മഴയിൽ ആനമൂളിയിൽ മലവെള്ളപ്പാച്ചിൽ. തോടുകളും ചോലകളും കരകവിഞ്ഞു.ഒരു വീടു തകർന്നു.ആനമൂളിയിലെ വിജയൻ പൊട്ടിക്കലിന്റെ വീടാണു തകർന്നത്. ചിറപ്പാടം സെയ്തിന്റെ വീട് ഉൾപ്പെടെ 7 വീടുകളിൽ വെള്ളം കയറി. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലാണു വൻതോതിൽ മലവെള്ളം ഒഴുകിയെത്തിയത്.മലയിൽ നിന്നുള്ള അരുവികൾ കരകവിഞ്ഞു റോഡിൽ വെള്ളം കയറി. അട്ടപ്പാടി ചുരത്തിൽ മന്തംപൊട്ടി കോസ്‌വേ വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തു കനത്ത മഴ തുടരുകയാണ്.

Related Articles

Back to top button