KeralaLatest

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

“Manju”

കൊച്ചി; കൊച്ചി റീജിയണല്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ മുഖ്യാതിഥിയായി. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘രെഹാന മറിയം നൂര്‍’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി 70 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, കവിത തിയറ്ററുകളിലാണ് പ്രദര്‍ശനം.

Related Articles

Back to top button