IndiaLatest

ജമ്മുവില്‍ ഏറ്റുമുട്ടല്‍ ; അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു

“Manju”

ശ്രീനഗര്‍: ജമ്മുവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ സുരക്ഷസേന വധിച്ചു. കുല്‍ഗാം, പുല്‍വാമ ജില്ലകളിലായി നടന്ന മൂന്നോളം ഏറ്റുമുട്ടലുകളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ സോദാറില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്​ സുരക്ഷസേന വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്​തിരുന്നു. സുരക്ഷസേനക്ക്​ നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ടു ലഷ്​കര്‍ തീവ്രവാദികളെ സൈന്യം വധിച്ചു.

തുടര്‍ന്ന്​ പുല്‍വാമയിലും ഹന്ദ്വാരയിലും അതിശക്തമായ ഏറ്റുമുട്ടലുണ്ടായി . പുല്‍വാമയില്‍ രണ്ടു ഭീകരരെ കൂടി സുരക്ഷസൈന്യം വധിച്ചു. ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്​ബുള്‍ ഭീകരനായ മെഹ്​റാസുദ്ദീന്‍ ഹല്‍വായ്​ അഥവാ ഉബൈദാണ്​ കൊല്ല​പ്പെട്ടതെന്നാണ്​ റിപ്പോര്‍ട്ടുകള്‍ .

Related Articles

Back to top button