IndiaLatest

ഇന്ത്യ – നേപ്പാള്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ഇന്നു പ്രധാനമന്ത്രി നിര്‍വഹിക്കും

“Manju”

ന്യൂഡല്‍ഹി ; ഇന്ത്യ – നേപ്പാള്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ഇന്നു പ്രധാനമന്ത്രി നിര്‍വഹിക്കും. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം. ബിഹാറിലെ ജയനഗറില്‍ നിന്നു നേപ്പാളിലെ കുര്‍ത്തയിലേക്കുള്ള 34.5 കിലോമീറ്റര്‍ പാതയിലാണു പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നത്. പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം 784 കോടി രൂപ അനുവദിച്ചിരുന്നു.

രണ്ടാം ഘട്ടത്തില്‍ കുര്‍ത്തയില്‍ നിന്നു ബിജാല്‍പുരയിലേക്കും മൂന്നാം ഘട്ടത്തില്‍ ബിജാല്‍പുരയില്‍ നിന്നു ബര്‍ദിബാസിലേക്കും പാത നീട്ടും. ഇന്ത്യന്‍ റെയില്‍വേയാണു നിര്‍മാണം. കൊങ്കണ്‍ റെയില്‍വേ 10 ഡെമു കോച്ചുകള്‍ നേപ്പാളിനു കൈമാറി.

Related Articles

Back to top button